കലാദ്ധ്യാപകര്‍ക്കായി സെമിനാര്‍

ഗുണനിലവാരം

കണ്ണൂര്‍ ജില്ലയിലെ ചിത്രകലസംഗീതാദ്ധ്യാപകര്‍ക്കായി ഡയറ്റിന്റെ (DIET) ആഭിമുഖ്യത്തില്‍ 30.08.2013 വെള്ളിയാഴ്ച കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ നടക്കുന്ന സെമിനാറില്‍ മുഴുവന്‍ കലാദ്ധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

circular1

circular2

വിടപറയുംമുമ്പേ…..

ഗുണനിലവാരം

ദീര്‍ഘകാലത്തെ സ്തുത്യര്‍ഹസേവനത്തിനുശേഷം സര്‍വീസില്‍ നിന്നു വിരമിക്കുന്ന കലാദ്ധ്യാപകരായ കെ.കെ.ആര്‍.വേങ്ങര, മോഹനന്‍ ചാലാട്, എബി എന്‍.ജോസഫ്, ബാലകൃഷ്ണന്‍ പുത്തൂര്‍, വല്‍സലന്‍ എന്നിവര്‍ക്ക് കലാദ്ധ്യാപകക്കൂട്ടായ്മ സംഘടിപ്പിക്കുന്ന യാത്രയയപ്പ്  സമ്മേളനം 2012 മാര്‍ച്ച് 16 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക്  കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ നടക്കുന്നു. കലാസാംസ്കാരികമേഖലകളിലെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിക്കുന്നു.

Graffitty Mullaperiyar…

ഗുണനിലവാരം

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2011 നവംബര്‍ 29-ന് , സാംസ്കാരിക സംഘടനയായ ‘സാരംഗി’ന്റെ നേതൃത്വത്തില്‍ സമൂഹസര്‍ഗ്ഗസൃഷ്ടി നടന്നു. നൂറ്റിയിരുപത്തിയഞ്ചോളം കുട്ടികള്‍ 30 മീറ്റര്‍ നീളമുള്ള കാന്‍വാസില്‍ ചിത്രങ്ങള്‍ വരയ്ക്കുകയും സന്ദേശങ്ങള്‍ എഴുതുകയും ചെയ്തുകൊണ്ട് പ്രശ്നത്തോട്  ശക്തമായി പ്രതികരിക്കുകയുണ്ടായി.

ആകാശവാണി കണ്ണൂര്‍ നിലയം പ്രോഗ്രാം എക്സിക്യൂട്ടീവ്  ശ്രീ വി.ചന്ദ്രബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ശ്രീമതി പി.ഗീത, ഹെഡ് മാസ്റ്റര്‍ ശ്രീ കെ.വി.സുരേന്ദ്രന്‍, പി.റ്റി.എ. പ്രസിഡണ്ട് ശ്രീ പി.വി.രത്നാകരന്‍, ശ്രീ ടി.പ്രഭാകരന്‍ എന്നിവര്‍ ആശംസ നേര്‍ന്നുകൊണ്ട് സംസാരിച്ചു. എന്‍. അമൃത, ജി.വി. അരുണിമ, എം.മേഘ, നിത്യ എന്നിവര്‍ കവിതകള്‍ ചൊല്ലി.  സി.പി.മീര ടീച്ചര്‍, വി.സി.മിറാഷ് എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. ഡോ. പി.വസന്തകുമാരി സ്വാഗതവും വി.സി.മിറാഷ് നന്ദിയും പറഞ്ഞു.

ദൃശ്യങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആനിമേഷന്‍ പരിശീലനം

ഗുണനിലവാരം

ഐ ടി @സ്ക്കൂളിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മൂന്നു ദിവസത്തെ ആനിമേഷന്‍ പരിശീലനം നല്‍കുന്നു. സെപ്റ്റംബര്‍ 5,6,7 തീയ്യതികളില്‍  ജില്ലയിലെ തിരഞ്ഞെടുത്ത 28 കേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുക. ആനിമേഷന്‍ പരിശീലനം നേരത്തേ ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്ക് പരിശീലനം നല്‍കും. അവരെ സഹായിക്കാന്‍ ഓരോ സെന്ററിലും പരിശീലനം ലഭിച്ച ചിത്രകലാ അധ്യാപകരും ഉണ്ടായിരിക്കും. പരിശീലനത്തില്‍ പങ്കെടുക്കേണ്ട അഞ്ച്  കുട്ടികളുടെ പേര് സ്ക്കൂള്‍ തലത്തില്‍ മുന്‍കൂട്ടി  രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ഇവിടെ ലഭ്യമാണ്. (സ്ക്കൂള്‍ മെയില്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും ഇവിടെ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.)

പ്രത്യേക ശ്രദ്ധയ്ക്ക്: പരിശീലനത്തിന് വരുന്ന കുട്ടികള്‍ സ്ക്കൂളില്‍ നിന്നും ലാപ്ടോപ്പ് കൊണ്ടുവരണം

ആനിമേഷന്‍ ആനക്കാര്യമല്ല!

ഗുണനിലവാരം

ഉബുണ്ടുവിലെ Gimp, Stop motion, Kdenlive, Audacity ​എന്നീ പ്രോഗ്രാമുകള്‍ ഉപയോഗിച്ച്  GHSS ഉളിക്കലിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഋത്വിക് തയ്യാറാക്കിയ ഏതാനും കാര്‍ട്ടൂണ്‍ ആനിമേഷന്‍ വീഡിയോസ് ഇതാ..

ആനിമേഷന്‍ പരിശീലനം

ഗുണനിലവാരം

ചിത്രകലാദ്ധ്യാപകര്‍ക്കും ICT മാസ്റ്റര്‍ട്രെയിനര്‍മാര്‍ക്കുമായി നാലുദിവസത്തെ ജില്ലാതല ആനിമേഷന്‍ പരിശീലനം 23.08.2011 ചൊവ്വാഴ്ച കണ്ണൂര്‍  DRCയില്‍  ആരംഭിച്ചു. പരിശീലനം 26.08.2011 ന് അവസാനിക്കും.

സ്നേഹപൂര്‍വം….

ഗുണനിലവാരം

നമ്മുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്താന്‍ താങ്കളുടെ ലേഖനങ്ങളും മറ്റു സൃഷ്ടികളും chithrajaalakamblog@gmail.com ലേക്ക് മെയില്‍ ചെയ്യൂ. കൂടാതെ, ബ്ലോഗില്‍ ഇനിയും പൂര്‍ണ്ണമാക്കാനുള്ള ധാരാളം കുറിപ്പുകളുണ്ട്. (ex: ചിത്രകലാഗ്രന്ഥങ്ങള്‍, പ്രസ്ഥാനങ്ങള്‍ etc) അവയെക്കുറിച്ചുള്ള താങ്കളുടെ ലേഖനങ്ങളും അയക്കാം. മലയാളം ടൈപ്പിംഗ് വശമില്ലെങ്കില്‍ താങ്കള്‍ എഴുതിയ പേജുകള്‍ സ്കാന്‍ ചെയ്ത് jpg ഇമേജുകളാക്കി മെയിലില്‍ അറ്റാച്ചു് ചെയ്താലും മതി. താങ്കളുടെ വിദ്യാലയത്തിലെ പുതിയ പ്രവര്‍ത്തനങ്ങളെയും പ്രൊജക്റ്റുകളെയും പറ്റി ബ്ലോഗിലേയ്ക്ക് ഷെയര്‍ ചെയ്യൂ. ഇതൊന്നുമില്ലെങ്കിലും, ബ്ലോഗില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്യുകയെങ്കിലും ചെയ്തുകൂടേ? (ഇപ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ സാങ്കേതികമായി എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അപ്പപ്പോള്‍ ചോദിക്കാന്‍ മടിക്കരുത്.)